എന്നാല്‍ അവര്‍ പിന്തിരിഞ്ഞ് കളഞ്ഞു. അപ്പോള്‍ അണക്കെട്ടില്‍ നിന്നുള്ള ജലപ്രവാഹത്തെ അവരുടെ നേരെ നാം അയച്ചു.(9) അവരുടെ ആ രണ്ട് തോട്ടങ്ങള്‍ക്ക് പകരം കയ്പുള്ള കായ്കനികളും കാറ്റാടി മരവും, അല്‍പം ചില വാകമരങ്ങളും ഉള്ള രണ്ട് തോട്ടങ്ങള്‍ നാം അവര്‍ക്ക് നല്‍കുകയും ചെയ്തു.(10) 
____________________
9) പ്രാചീനകാലത്ത് യമനിലുണ്ടായിരുന്ന 'മആരിബ്' അണക്കെട്ടിന്റെ തകര്‍ച്ചയെപറ്റിയാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ഈ അണക്കെട്ടില്‍ നിന്നുള്ള ജലസേചന കനാലിന്റെ ഇരുവശങ്ങളിലുമുള്ള തോട്ടങ്ങളായിരുന്നു അന്ന് ആ നാടിന്റെ സമ്പദ്‌സമൃദ്ധിക്ക് നിദാനം. ഒരു മഹാ പ്രളയത്തെത്തുടര്‍ന്ന് അണക്കെട്ട് നിശ്ശേഷം തകരുകയും മുഴുവന്‍ കൃഷിയും നശിച്ചുപോകുകയും ചെയ്തു. കാര്‍ഷികജലസേചന രംഗങ്ങളില്‍ തങ്ങള്‍ നേടിയ പുരോഗതിയുടെ പേരില്‍ പൊങ്ങച്ചം നടിച്ചിരുന്ന സബഅ് ദേശക്കാര്‍ അല്ലാഹുവിന്റെ ശിക്ഷക്ക് മുമ്പില്‍ തികച്ചും നിസ്സഹായരായിരുന്നു.
10) ആ തോട്ടങ്ങള്‍ സ്ഥിതിചെയ്തിരുന്ന സ്ഥലം കാട്ടുചെടികളും കള്ളിമുള്‍ച്ചെടികളും പാഴ്മരങ്ങളും മാത്രം വളരുന്ന ഒരു പ്രദേശമായി മാറിയെന്നര്‍ത്ഥം.


الصفحة التالية
Icon