അവന്ന് (ഇബ്ലീസിന്) അവരുടെ മേല്‍ യാതൊരധികാരവും ഉണ്ടായിരുന്നില്ല. പരലോകത്തില്‍ വിശ്വസിക്കുന്നവരെ അതിനെ പറ്റി സംശയത്തില്‍ കഴിയുന്നവരുടെ കൂട്ടത്തില്‍ നിന്ന് നാം തിരിച്ചറിയുവാന്‍ വേണ്ടി മാത്രമാണിത്.(15) നിന്‍റെ രക്ഷിതാവ് ഏതു കാര്യവും നിരീക്ഷിച്ച് കൊണ്ടിരിക്കുന്നവനാകുന്നു.
____________________
15) മനുഷ്യരെ പിഴപ്പിക്കാനുള്ള അധികാരമൊന്നും അല്ലാഹു ഇബ്‌ലീസിന് നല്‍കിയിട്ടില്ല. മനുഷ്യരുടെ വിശ്വാസദാര്‍ഢ്യവും, പ്രലോഭനങ്ങളെ അതിജയിക്കാനുള്ള കഴിവും പരീക്ഷിക്കുന്നതിന് അല്ലാഹു ഒരവസരം സൃഷ്ടിക്കുന്നുവെന്ന് മാത്രം.