ആര്‍ക്കു വേണ്ടി അവന്‍ അനുമതി നല്‍കിയോ അവര്‍ക്കല്ലാതെ അവന്‍റെ അടുക്കല്‍ ശുപാര്‍ശ പ്രയോജനപ്പെടുകയുമില്ല.(16) അങ്ങനെ അവരുടെ ഹൃദയങ്ങളില്‍ നിന്ന് പരിഭ്രമം നീങ്ങികഴിയുമ്പോള്‍ അവര്‍ ചോദിക്കും; നിങ്ങളുടെ രക്ഷിതാവ് എന്താണു പറഞ്ഞതെന്ന്(17) അവര്‍ മറുപടി പറയും: സത്യമാണ് (അവന്‍ പറഞ്ഞത്) അവന്‍ ഉന്നതനും മഹാനുമാകുന്നു.
____________________
16) അല്ലാഹുവിന്റെ അടുക്കല്‍ ശുപാര്‍ശ പ്രയോജനപ്പെടണമെങ്കില്‍ ശുപാര്‍ശകന് ശുപാര്‍ശ ചെയ്യാന്‍ അല്ലാഹുവിന്റെ അനുവാദം ലഭിച്ചിരിക്കണം. ആരുടെ കാര്യത്തില്‍ ശുപാര്‍ശ ചെയ്യാമെന്നതും അല്ലാഹുവിന്റെ അനുവാദത്തെ ആശ്രയിച്ചായിരിക്കും. 17) ന്യായവിധിയുടെ നാളില്‍ മലക്കുകളും മനുഷ്യരുമെല്ലാം തങ്ങളുടെ കാര്യത്തില്‍ അല്ലാഹുവിന്റെ തീരുമാനമെന്തന്നറിയാതെ വലിയ സംഭ്രമത്തിലായിരിക്കും. തുടര്‍ന്ന്, കര്‍മ്മങ്ങളുടെ കണക്ക് നോക്കി സദ്‌വൃത്തരെ സ്വര്‍ഗ്ഗത്തിലേക്കും ദുര്‍വൃത്തരെ നരകത്തിലേക്കും അയക്കുവാനുള്ള അല്ലാഹുവിന്റെ കല്പനയുണ്ടാകുന്നതോടെ മലക്കുകള്‍ക്കും സത്യവിശ്വാസികള്‍ക്കും സമാധാനമാകും. തത്സമയം മലക്കുകള്‍ തമ്മിലോ, മലക്കുകളും സത്യവിശ്വാസികളും തമ്മിലോ നടക്കുന്ന സംഭാഷണമാണ് ഇവിടെ പരാമര്‍ശിക്കപ്പെടുന്നത്.