നീ പറയുക: തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം വിശാലമാക്കുകയും (താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്) അത് ഇടുങ്ങിയതാക്കുകയും ചെയ്യുന്നു.(21) പക്ഷെ ജനങ്ങളില്‍ അധികപേരും അറിയുന്നില്ല.
____________________
21) ഇഹലോകത്ത് അല്ലാഹു സമൃദ്ധി നല്‍കുന്നത് കര്‍മ്മങ്ങളുടെ അടിസ്ഥാനത്തിലല്ല. സദ്‌വൃത്തര്‍ക്ക് ചിലപ്പോള്‍ അവന്‍ ദാരിദ്ര്യം വിധിച്ചെന്ന് വരാം, ദുര്‍വൃത്തര്‍ക്ക് ചിലപ്പോള്‍ ഐശ്വര്യവും. ചിലര്‍ക്ക് അല്ലാഹു ഐശ്വര്യം നല്‍കിയത് കണ്ടിട്ട് അവര്‍ ശിക്ഷയില്‍ നിന്ന് മുക്തരാണെന്ന് ആരും ധരിക്കേണ്ടതില്ല.