നീ പറയുക: ഞാന്‍ നിങ്ങളോട് ഒരു കാര്യം മാത്രമേ ഉപദേശിക്കുന്നുള്ളൂ. അല്ലാഹുവിന് വേണ്ടി നിങ്ങള്‍ ഈരണ്ടു പേരായോ ഒറ്റയായോ നില്‍ക്കുകയും എന്നിട്ട് നിങ്ങള്‍ ചിന്തിക്കുകയും ചെയ്യണമെന്ന്.(25) നിങ്ങളുടെ കൂട്ടുകാരന്ന് (മുഹമ്മദ് നബി (സ)ക്ക്) യാതൊരു ഭ്രാന്തുമില്ല. ഭയങ്കരമായ ശിക്ഷയുടെ മുമ്പില്‍ നിങ്ങള്‍ക്കു താക്കീത് നല്‍കുന്ന ആള്‍ മാത്രമാകുന്നു അദ്ദേഹം.
____________________
25) നബി(റ) യുടെ വ്യക്തിത്വത്തെ ശരിയായി വിലയിരുത്തുകയോ, അദ്ദേഹം പ്രബോധനം ചെയ്യുന്ന വിഷയങ്ങളെപറ്റി സൂക്ഷ്മമായി പഠിക്കുകയോ ചെയ്യാതെ അദ്ദേഹത്തെ അന്ധമായി എതിര്‍ക്കുന്ന ആള്‍ക്കൂട്ടത്തില്‍ വീണ്ടുവിചാരം കൂടാതെ ചേര്‍ന്നവരായിരുന്നു പലരും. അതില്‍ നിന്ന് ഒന്ന് മാറി നിന്ന് ഒറ്റയ്‌ക്കോ ഈരണ്ട് പേര്‍ ചേര്‍ന്നോ അല്ലാഹുവെ മുന്‍നിര്‍ത്തി ഗൗരവപൂര്‍വ്വം ഈ വിഷയത്തെപറ്റി ചിന്തിക്കണമെന്ന് ജനങ്ങളെ ആഹ്വാനം ചെയ്യാനാണ് ഇവിടെ അല്ലാഹു നിര്‍ദ്ദേശിക്കുന്നത്.