ഇതില്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്നവര്‍ പറയുകയും ചെയ്യും. വിദൂരമായ ഒരു സ്ഥലത്ത് നിന്ന് അവര്‍ക്ക് എങ്ങനെയാണ് (ആ വിശ്വാസം) നേടിയെടുക്കാന്‍ കഴിയുക.(28)
____________________
28) കടുത്ത സത്യനിഷേധത്തില്‍ ഉറച്ചുനില്‍ക്കുകയും, സത്യവിശ്വാസത്തില്‍ നിന്ന് ബഹുദൂരം അകലുകയും ചെയ്ത അവിശ്വാസികള്‍ക്ക് ആപത്ത് മുന്നില്‍ കാണുമ്പോള്‍ 'ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു' എന്ന് പ്രസ്താവിക്കുന്നതു കൊണ്ട് മാത്രം വിശ്വാസത്തിന്റെ മഹത്വം നേടിയെടുക്കാനാവില്ല എന്നര്‍ത്ഥം.
ന്യായവിധിയുടെ നാളില്‍, സത്യം സംശയാതീതമായി ബോദ്ധ്യപ്പെട്ടതിനുശേഷം വിശ്വാസപ്രഖ്യാപനം നടത്തുന്നതിന്റെ നിഷ്ഫലതയാണ് ഈ വചനത്തില്‍ ചൂണ്ടിക്കാണിക്കുന്നതെന്നും ചില വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട.്.