ഞങ്ങളുടെ ഇടയില്‍ നിന്ന് ഉല്‍ബോധനം ഇറക്കപ്പെട്ടത് ഇവന്‍റെ മേലാണോ?(4) അങ്ങനെയൊന്നുമല്ല. അവര്‍ എന്‍റെ ഉല്‍ബോധനത്തെപ്പറ്റി തന്നെ സംശയത്തിലാകുന്നു. അല്ല, അവര്‍ എന്‍റെ ശിക്ഷ ഇതുവരെ ആസ്വദിക്കുകയുണ്ടായിട്ടില്ല.
____________________
4) അല്ലാഹു മുഹമ്മദ് നബി(റ)യെ പ്രവാചകനായി നിയോഗിക്കുകയും അദ്ദേഹത്തിന് ദിവ്യസന്ദേശം നല്കുകയും ചെയ്തത് സ്ഥാനമാനങ്ങളെപ്പറ്റിയുള്ള അവരുടെ കാഴ്ച്ചപ്പാടിന് വിപരീതമായിരുന്നു. തങ്ങളുടെ കൂട്ടത്തിലെ ഉന്നതസ്ഥാനീയനായ ഏതെങ്കിലുമൊരു പ്രമാണിയാണ് ആ സ്ഥാനത്തിന് അര്‍ഹനെന്നായിരുന്നു അവരുടെ അഭിപ്രായം.


الصفحة التالية
Icon