അവര്‍ക്ക് മുമ്പ് നൂഹിന്‍റെ ജനതയും, ആദ് സമുദായവും, ആണികളുറപ്പിച്ചിരുന്ന ഫിര്‍ഔനും(6) നിഷേധിച്ചു തള്ളിയിട്ടുണ്ട്‌,
____________________
6) 'ദുല്‍ഔതാദ്'എന്ന വാക്കിന് ആണികളുള്ളവന്‍ അല്ലെങ്കില്‍ ആണിയടിച്ചവന്‍ എന്നാണ് അര്‍ഥം. ആണികള്‍ക്ക് മാത്രമല്ല അടിച്ചുതാഴ്ത്തുന്ന കുറ്റികള്‍ക്കും 'ഔതാദ്' എന്നു പറയാറുണ്ട്. ആര്‍ക്കും ഇളക്കാനാകാത്തവിധം അധികാരത്തിന്റെ കാലുകള്‍ ഉറപ്പിച്ചവന്‍ എന്നാണ് ചില വ്യാഖ്യാതാക്കള്‍ 'ദുല്‍ഔതാദി'ന് വിശദീകരണം നല്‍കിയിട്ടുള്ളത്. പാവങ്ങളുടെ ശരീരത്തില്‍ ആണി തറച്ച് പീഡിപ്പിച്ചിരുന്നവന്‍ എന്നാണ് മറ്റു ചിലര്‍ വിശദീകരണം നല്കിയത്.


الصفحة التالية
Icon