അപ്പോള്‍ അദ്ദേഹത്തിന് നാം അത് പൊറുത്തുകൊടുത്തു. തീര്‍ച്ചയായും അദ്ദേഹത്തിന് നമ്മുടെ അടുക്കല്‍ സാമീപ്യവും മടങ്ങിവരാന്‍ ഉത്തമമായ സ്ഥാനവുമുണ്ട്(9)
____________________
9) ദാവൂദ് നബി(അ)യുടെ പ്രാര്‍ത്ഥനാമണ്ഡപത്തില്‍ മതില്‍ കയറി കടന്നുചെന്ന രണ്ട് കക്ഷികള്‍ മനുഷ്യവേഷത്തില്‍ വന്ന രണ്ട് മലക്കുകളായിരുന്നുവെന്നാണ് മിക്ക വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിട്ടുള്ളത്. എന്തിനാണവര്‍ ഇങ്ങനെ ഒരു പ്രശ്‌നവുമായി ദാവൂദ് നബി(അ)യെ സമീപിച്ചത്? അദ്ദേഹം എടുത്ത ഏതോ ഒരു തീരുമാനത്തിലെ അപാകതയെ പറ്റി അദ്ദേഹത്തെ ഉണര്‍ത്താന്‍വേണ്ടി അല്ലാഹു ഏര്‍പ്പെടുത്തിയ ഒരു പരീക്ഷണത്തിന്റെ ഭാഗമാണ് മലക്കുകളുടെ ആഗമനമെന്നാണ് 24ാം വചനത്തില്‍ നിന്ന് മനസ്സിലാകുന്നത്. ഈ സംഭവവുമായി ബന്ധപ്പെടുത്തിക്കൊണ്ട് പലരും പല കഥകളും എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. അവയ്‌ക്കൊന്നും പ്രബലമായ ഒരു പ്രമാണത്തിന്റെയും പിന്‍ബലമില്ല. വിപുലമായ അധികാരവും, അല്ലാഹുവിന്റെ അനുഗ്രഹവും ലഭിച്ച പ്രവാചകന്‍മാര്‍ പോലും പലതരം പരീക്ഷണങ്ങള്‍ക്ക് വിധേയരായിട്ടുെണ്ടന്ന് നബി(റ)യെ തെര്യപ്പെടുത്താന്‍ വേണ്ടിയാണ് ദാവൂദ് നബി(അ)യുടെ ചരിത്രം അല്ലാഹു ഇവിടെ അനുസ്മരിപ്പിക്കുന്നത്.