അപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവിന്‍റെ സ്മരണയുടെ അടിസ്ഥാനത്തിലാണ് ഐശ്വര്യത്തെ ഞാന്‍ സ്നേഹിച്ചിട്ടുള്ളത്‌.(10) അങ്ങനെ അവ (കുതിരകള്‍) മറവില്‍ പോയി മറഞ്ഞു.(11)
____________________
10) ഭൗതികനേട്ടങ്ങളിലുള്ള താല്പര്യം കൊണ്ടല്ല, അല്ലാഹുവിന്റെ സ്മരണ നിലനിര്‍ത്താനും, അവന്റെ മാര്‍ഗത്തില്‍ സമരം നടത്താനും സഹായിക്കുന്ന ഒരു ഉപാധി എന്ന നിലയില്‍ മാത്രമാണ് മികച്ച കുതിരകള്‍ അടക്കമുള്ള സമ്പത്ത് ഞാന്‍ ഇഷ്ടപ്പെടുന്നത് എന്നര്‍ഥം.'എന്റെ രക്ഷിതാവിന്റെ സ്മരണ വിട്ട് ഐശ്വര്യത്തോടുള്ള സ്‌നേഹത്തില്‍ ഞാന്‍ മുഴുകിപ്പോയി' എന്നും അര്‍ഥം നല്കപ്പെട്ടിട്ടുണ്ട്. കൗതുകപൂര്‍വം കുതിരകളെ നിരീക്ഷിക്കുന്നതിനിടയില്‍ സായാഹ്നത്തിലെ പ്രാര്‍ത്ഥനയുടെ കാര്യം മറന്നുപോയതിലുള്ള ദുഃഖം പ്രകടിപ്പിക്കുവാനാണ് സുലൈമാന്‍ നബി(അ) അപ്രകാരം പറഞ്ഞതെന്നാണ് ഈ അര്‍ത്ഥപ്രകാരമുള്ള വിശദീകരണം. 11) 'തവാറത്ത് ബില്‍ ഹിജാബ്' എന്നതിന് അത് (സൂര്യന്‍) മറവില്‍ പോയി മറഞ്ഞു (അസ്തമിച്ചു) എന്നും അര്‍ഥം നല്കപ്പെട്ടിട്ടുണ്ട്.


الصفحة التالية
Icon