നമ്മുടെ ദാസനായ അയ്യൂബിനെ ഓര്‍മിക്കുക. പിശാച് എനിക്ക് അവശതയും പീഡനവും ഏല്‍പിച്ചിരിക്കുന്നു(16) എന്ന് തന്‍റെ രക്ഷിതാവിനെ വിളിച്ച് അദ്ദേഹം പറഞ്ഞ സന്ദര്‍ഭം.
____________________
16) അയ്യൂബ് നബി(അ) രോഗങ്ങളും കഷ്ടപ്പാടുകളും മൂലം പരീക്ഷിക്കപ്പെട്ടു. അദ്ദേഹം എല്ലാം സഹിക്കുകയും ക്ഷമിക്കുകയും ചെയ്തു. പിശാച് ഈ അവസരം ശരിക്കും ഉപയോഗപ്പെടുത്തി. ഒരു പ്രവാചകന് ഒരിക്കലും രോഗമോ കഷ്ടപ്പാടുകളോ ഉണ്ടാകാന്‍ പാടില്ലെന്നും അതിനാല്‍ അയ്യൂബ് വ്യാജവാദിയാണെന്നും അവന്‍ ദുര്‍ബോധനം നടത്തി. ബന്ധുമിത്രാദികള്‍ അദ്ദേഹത്തിന്നെതിരായി തിരിഞ്ഞു. ഇതിനെപ്പറ്റിയാണ് അദ്ദേഹം അല്ലാഹുവോട് സങ്കടമുണര്‍ത്തിയത്.


الصفحة التالية
Icon