അല്ലാഹു ഇതാ ഒരു മനുഷ്യനെ ഉപമയായി എടുത്തുകാണിച്ചിരിക്കുന്നു. പരസ്പരം വഴക്കടിക്കുന്ന ഏതാനും പങ്കുകാരാണ് അവന്‍റെ യജമാനന്‍മാര്‍. ഒരു യജമാനന് മാത്രം കീഴ്പെടേണ്ടവനായ മറ്റൊരാളെയും (ഉപമയായി എടുത്തുകാണിച്ചിരിക്കുന്നു.) ഉപമയില്‍ ഇവര്‍ രണ്ടുപേരും ഒരുപോലെയാകുമോ? അല്ലാഹുവിന് സ്തുതി. പക്ഷെ അവരില്‍ അധികപേരും അറിയുന്നില്ല.(3)
____________________
3) ബഹുദൈവവിശ്വാസിയെയാണ് പരസ്പരം വഴക്കടിക്കുന്ന യജമാനന്മാരുടെ കല്പനയ്ക്ക് വിധേയനായി ജീവിക്കേണ്ടിവരുന്ന അടിമയോട് അല്ലാഹു ഉപമിക്കുന്നത്. അത്തരം ഒരു അടിമ പരസ്പരവിരുദ്ധങ്ങളായ കല്പനകള്‍ അനുസരിക്കാന്‍ വിധിക്കപ്പെട്ടവനായിരിക്കും. ഒരിക്കലും യജമാനന്മാരെ മുഴുവന്‍ പ്രീതിപ്പെടുത്താന്‍ അവന് കഴിയില്ല. ഏതൊക്കെ ദൈവങ്ങളെ എങ്ങനെയൊക്കെ പ്രീതിപ്പെടുത്താം, എപ്പോഴൊക്കെ ഏതൊക്കെ ദൈവങ്ങള്‍ പിണങ്ങും എന്ന് പിടികിട്ടാത്ത ബഹുദൈവവിശ്വാസിയുടെ ഗതികേടും ഇതുപോലെത്തന്നെ. എന്നാല്‍ ഒരൊറ്റ യജമാനനെ മാത്രം സേവിക്കാന്‍ ബാധ്യസ്ഥനായ അടിമയെപ്പോലെത്തന്നെ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുന്ന, അവനോട് മാത്രം പരമമായ വിധേയത്വം കാണിക്കുന്ന ഏകദൈവവിശ്വാസിയും അനിശ്ചിതത്വത്തില്‍ നിന്ന് മുക്തനത്രെ.


الصفحة التالية
Icon