ഭൂമി അതിന്‍റെ രക്ഷിതാവിന്‍റെ പ്രഭകൊണ്ട് പ്രകാശിക്കുകയും ചെയ്യും(11) (കര്‍മ്മങ്ങളുടെ) രേഖവെക്കപ്പെടുകയും പ്രവാചകന്‍മാരും സാക്ഷികളും(12) കൊണ്ട് വരപ്പെടുകയും ജനങ്ങള്‍ക്കിടയില്‍ സത്യപ്രകാരം വിധിക്കപ്പെടുകയും ചെയ്യും. അവരോട് അനീതി കാണിക്കപ്പെടുകയില്ല.
____________________
11) ഭൂമിയുടെ ഇന്നത്തെ നിലയ്ക്ക് അന്ത്യദിനത്തില്‍ മാറ്റം വരുമെന്ന് 14:48ല്‍ പറഞ്ഞിട്ടുണ്ട്. അതിനുശേഷമുള്ള അവസ്ഥയാണ് ഇവിടെ പ്രതിപാദിക്കപ്പെടുന്നത്.
12) പ്രവാചകന്മാര്‍ സത്യത്തിന്റെ സന്ദേശം ജനങ്ങള്‍ക്ക് എത്തിച്ചുകൊടുത്തിട്ടുണ്ടെന്നതിന് സാക്ഷികളായി ഹാജരാക്കപ്പെടും. സച്ചരിതരായ സത്യവിശ്വാസികളായിരിക്കാം 'സാക്ഷികള്‍' എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.


الصفحة التالية
Icon