അവര്‍ പറയും: ഞങ്ങളുടെ നാഥാ! രണ്ടുപ്രാവശ്യം നീ ഞങ്ങളെ നിര്‍ജീവാവസ്ഥയിലാക്കുകയും രണ്ടുപ്രാവശ്യം നീ ഞങ്ങള്‍ക്ക് ജീവന്‍ നല്‍കുകയും ചെയ്തു.(1) എന്നാല്‍ ഞങ്ങളിതാ ഞങ്ങളുടെ കുറ്റങ്ങള്‍ സമ്മതിച്ചിരിക്കുന്നു. ആകയാല്‍ ഒന്നു പുറത്ത്പോകേണ്ടതിലേക്ക് വല്ല മാര്‍ഗവുമുണ്ടോ?
____________________
1) ഭൂമിയിലെ നിര്‍ജീവമായ ധാതുലവണങ്ങളില്‍ നിന്നാണ് ജീവനും ജീവികളും ഉരുത്തിരിയുന്നത്. ഏതൊരു ജീവിയും ജീവന്റെ ഒരുസ്ഫുലിംഗമായി ഉരുത്തിരിയുന്നതിനുമുമ്പ് നിര്‍ജീവവസ്തു മാത്രമായിരുന്നു. ഏത് ജീവിയും മരണത്തോടെ നിര്‍ജീവാവസ്ഥയിലേക്ക് തന്നെ തിരിച്ചുപോകുന്നു. ആ നിര്‍ജീവാവസ്ഥയില്‍ നിന്ന് മനുഷ്യനെ അല്ലാഹു ഉയിര്‍ത്തെഴുന്നേല്പിക്കുന്നു. ഇങ്ങനെ നിര്‍ജീവതയുടെ രണ്ട് ഘട്ടങ്ങളും, ജീവന്റെ രണ്ട് ഘട്ടങ്ങളുമാണ് മനുഷ്യനുള്ളത്.