നിങ്ങളില്‍ പെട്ട രണ്ട് വിഭാഗങ്ങള്‍ ഭീരുത്വം കാണിക്കാന്‍ ഭാവിച്ച സന്ദര്‍ഭം (ശ്രദ്ധേയമാണ്‌.) എന്നാല്‍ അല്ലാഹുവാകുന്നു ആ രണ്ടു വിഭാഗത്തിന്‍റെയും രക്ഷാധികാരി. അല്ലാഹുവിന്‍റെ മേലാണ് സത്യവിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത്‌.(23) 
____________________
23) ഉഹ്ദ് യുദ്ധവുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് വിശുദ്ധഖുര്‍ആന്‍ ശ്രദ്ധ തിരിക്കുന്നു. റസൂല്‍(സ) കാലാള്‍പ്പടയെയും, കുതിരപ്പടയെയും, അസ്ത്രവിദഗ്ധരെയും പ്രത്യേകം സ്ഥാനങ്ങളില്‍ നിര്‍ത്തിക്കൊണ്ടാണ് യുദ്ധം നിയന്ത്രിച്ചത്. തന്ത്രപ്രധാനമായ ഒരു സ്ഥലത്ത് കാവല്‍ നിര്‍ത്തിയിരുന്ന അമ്പെയ്ത്തുകാര്‍ കൃത്യ നിര്‍വ്വഹണത്തില്‍ വീഴ്ചവരുത്തിയതു കൊണ്ടാണ് ഉഹ്ദില്‍ മുസ്‌ലിംകള്‍ക്ക് ചില നഷ്ടങ്ങള്‍ സംഭവിച്ചത്. പടക്കളത്തില്‍ ഇറങ്ങി പൊരുതിയിരുന്നവരില്‍ തന്നെ രണ്ട് ഗോത്രക്കാര്‍ കഠിനമായ ഭയം നിമിത്തം പിന്തിരിഞ്ഞ് ഓടുന്നതിനെപ്പറ്റി ഒരു നിമിഷം ചിന്തിച്ചു പോയെങ്കിലും അല്ലാഹു അവരുടെ മനസ്സിന് ഉറപ്പു നല്‍കിയ കാര്യവും ഇവിടെ അനുസ്മരിക്കുന്നു.


الصفحة التالية
Icon