വ്യക്തമായ തെളിവുകളും കൊണ്ട് മുമ്പ് യൂസുഫ് നിങ്ങളുടെ അടുത്ത് വരികയുണ്ടായിട്ടുണ്ട്‌. അപ്പോള്‍ അദ്ദേഹം നിങ്ങള്‍ക്ക് കൊണ്ടുവന്നതിനെ പറ്റി നിങ്ങള്‍ സംശയത്തിലായിക്കൊണേ്ടയിരുന്നു. എന്നിട്ട് അദ്ദേഹം മരണപ്പെട്ടപ്പോള്‍ ഇദ്ദേഹത്തിനു ശേഷം അല്ലാഹു ഇനി ഒരു ദൂതനെയും നിയോഗിക്കുകയേ ഇല്ല എന്ന് നിങ്ങള്‍ പറഞ്ഞു.(3) അപ്രകാരം അതിക്രമകാരിയും സംശയാലുവുമായിട്ടുള്ളതാരോ അവരെ അല്ലാഹു വഴിതെറ്റിക്കുന്നു.
____________________
3) ഗുരുതരമായ ഭക്ഷ്യക്ഷാമത്തെ അതിജീവിക്കാന്‍ ഈജിപ്തുകാരെ യൂസുഫ് നബി(അ) സഹായിച്ചു. എന്നിട്ടും അവരില്‍ ബഹുഭൂരിപക്ഷവും അദ്ദേഹത്തിന്റെ പ്രവാചകത്വത്തില്‍ വിശ്വസിച്ചില്ല. അദ്ദേഹത്തിന്റെ മരണശേഷമാവട്ടെ, ഇനി ഈ നാട്ടില്‍ അല്ലാഹു ഒരുപ്രവാചകനെ നിയോഗിക്കുകയേ ഇല്ല എന്ന് വാദിച്ചുകൊണ്ട് പില്ക്കാല പ്രവാചകന്മാരെ നിഷേധിച്ചു തള്ളാന്‍ ഞൊണ്ടി ന്യായം കണ്ടെത്തുകയാണ് അവര്‍ ചെയ്തത്.


الصفحة التالية
Icon