ആരെങ്കിലും ഒരു തിന്‍മപ്രവര്‍ത്തിച്ചാല്‍ തത്തുല്യമായ പ്രതിഫലമേ അവന്നു നല്‍കപ്പെടുകയുള്ളൂ(4) സത്യവിശ്വാസിയായികൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്നതാരോ -പുരുഷനോ സ്ത്രീയോ ആകട്ടെ- അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. കണക്കുനോക്കാതെ അവര്‍ക്ക് അവിടെ ഉപജീവനം നല്‍കപ്പെട്ടുകൊണ്ടിരിക്കും
____________________
4) നന്മയ്ക്ക് അല്ലാഹു അനേകം ഇരട്ടി പ്രതിഫലം നല്‍കുമെന്ന് ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നു. എന്നാല്‍ തിന്മയ്ക്ക് അതിനുള്ള കൃത്യമായ ശിക്ഷ മാത്രമേ അവന്‍ നല്‍കുകയുള്ളൂ. മാപ്പര്‍ഹിക്കുന്നവര്‍ക്ക് അവന്‍ മാപ്പ് നല്‍കുകയും ചെയ്യും. അല്ലാഹുവിന്റെ വിട്ടുവീഴ്ചയും കാരുണ്യവുമാണ് ശിക്ഷയെക്കാള്‍ മുന്നിട്ട് നില്‍കുന്നതെന്ന് ഈ വചനം സൂചിപ്പിക്കുന്നു.