നിങ്ങള്‍ എന്നെ ഏതൊന്നിലേക്ക് ക്ഷണിച്ചു കൊണ്ടിരിക്കുന്നുവോ അതിന് ഇഹലോകത്താകട്ടെ പരലോകത്താകട്ടെ യാതൊരു പ്രാര്‍ത്ഥനയും ഉണ്ടാകാവുന്നതല്ല(5) എന്നതും, നമ്മുടെ മടക്കം അല്ലാഹുവിങ്കലേക്കാണ് എന്നതും, അതിക്രമകാരികള്‍ തന്നെയാണ് നരകാവകാശികള്‍ എന്നതും ഉറപ്പായ കാര്യമാകുന്നു. 
____________________
5) 'ദഅ്‌വത്ത്' എന്ന പദത്തിന് ക്ഷണം (അല്ലെങ്കില്‍ ആഹ്വാനം) എന്നും പ്രാര്‍ത്ഥന എന്നും അര്‍ഥമുണ്ട്. അതിനാല്‍ ഈ ആയത്തിലെ'ലൈസലഹു ദഅ്‌വത്തുന്‍ ഫിദ്ദുന്‍യാ വലാഫില്‍ ആഖിറ', എന്ന വാക്യത്തിന് രണ്ടുവിധത്തില്‍ അര്‍ത്ഥം നല്കപ്പെട്ടിട്ടുണ്ട്. 'ഇഹലോകത്ത്‌വെച്ചോ പരലോകത്ത് വെച്ചോ അതിനോട് (വ്യാജദൈവത്തോട്) പ്രാര്‍ത്ഥിക്കാവുന്നതല്ല' എന്നാണ് ഒരര്‍ത്ഥം. 'ഇഹലോകത്ത് വെച്ചോ പരലോകത്ത് വെച്ചോ (തങ്ങളെ ആരാധിക്കണമെന്ന്) ആഹ്വാനം ചെയ്യാന്‍ കഴിവില്ലാത്തവയാണ് അവ (വിഗ്രഹങ്ങള്‍) എന്നാണ് മറ്റൊരര്‍ഥം.


الصفحة التالية
Icon