അല്ലാഹുവിന് പുറമെ. അവര്‍ പറയും: അവര്‍ ഞങ്ങളെ വിട്ട് അപ്രത്യക്ഷരായിരിക്കുന്നു. അല്ല, ഞങ്ങള്‍ മുമ്പ് പ്രാര്‍ത്ഥിച്ചിരുന്നത് യാതൊന്നിനോടുമായിരുന്നില്ല.(10) അപ്രകാരം അല്ലാഹു സത്യനിഷേധികളെ പിഴവിലാക്കുന്നു.
____________________
10) പ്രാര്‍ത്ഥിക്കപ്പെടാന്‍ യാതൊരു അര്‍ഹതയുമില്ലാത്ത വസ്തുക്കളോട് തങ്ങള്‍ പ്രാര്‍ത്ഥിച്ചിരുന്നത് ശൂന്യതയോട് പ്രാര്‍ത്ഥിക്കുന്നതിന് തുല്യമാണെന്ന് തങ്ങള്‍ക്ക് ബോധ്യമായതായി അവര്‍ ഏറ്റുപറയുമെന്നര്‍ത്ഥം.