(നബിയേ,) കാര്യത്തിന്‍റെ തീരുമാനത്തില്‍ നിനക്ക് യാതൊരു അവകാശവുമില്ല.(25) അവന്‍ (അല്ലാഹു) ഒന്നുകില്‍ അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം. അല്ലെങ്കില്‍ അവന്‍ അവരെ ശിക്ഷിച്ചേക്കാം. തീര്‍ച്ചയായും അവര്‍ അക്രമികളാകുന്നു.
____________________
25) ചില പ്രത്യേക വ്യക്തികളെ ശപിക്കാന്‍ വേണ്ടി നബി(സ) അല്ലാഹുവിനോട് പ്രാര്‍ഥിച്ചപ്പോഴാണ് ഏതു കാര്യത്തിന്റെയും തീരുമാനാധികാരം അല്ലാഹുവിന് മാത്രമാണെന്ന് വ്യക്താക്കുന്ന ഈ ആയത്ത് അവതരിപ്പിച്ചതെന്ന് ബുഖാരിയും മറ്റും റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ കാണാം.


الصفحة التالية
Icon