എന്നാല്‍ അവര്‍ നമ്മുടെ ശിക്ഷ കണ്ടപ്പോഴത്തെ അവരുടെ വിശ്വാസം അവര്‍ക്ക് പ്രയോജനപ്പെടുകയുണ്ടായില്ല.(12) അല്ലാഹു തന്‍റെ ദാസന്‍മാരുടെ കാര്യത്തില്‍ മുമ്പേ നടപ്പിലാക്കി കഴിഞ്ഞിട്ടുള്ള നടപടിക്രമമത്രെ അത്. അവിടെ സത്യനിഷേധികള്‍ നഷ്ടത്തിലാവുകയും ചെയ്തു.
____________________
12) ദൈവശിക്ഷയെപ്പറ്റി പ്രവാചകര്‍ നല്കിയ താക്കീതുകള്‍ പുച്ഛിച്ചു തള്ളിയ ജനവിഭാഗങ്ങളൊക്കെ ശിക്ഷ കണ്‍മുമ്പില്‍ കണ്ട സന്ദര്‍ഭത്തില്‍ അല്ലാഹുവില്‍ വിശ്വാസം പ്രഖ്യാപിക്കാന്‍ സന്നദ്ധരായിരുന്നു. പക്ഷെ, മരണം മുന്നില്‍ കാണുമ്പോഴത്തെ ആ പ്രഖ്യാപനം അല്ലാഹു പരിഗണിക്കുകയേ ഇല്ല. ശിക്ഷ ലഘൂകരിച്ചു കിട്ടാന്‍ അത് പ്രയോജനപ്പെടുകയുമില്ല.