അപ്രകാരം നിനക്ക് നാം അറബിഭാഷയിലുള്ള ഖുര്‍ആന്‍ ബോധനം നല്‍കിയിരിക്കുന്നു. ഉമ്മുല്‍ഖുറാ(2) (മക്ക) യിലുള്ളവര്‍ക്കും അതിനു ചുറ്റുമുള്ളവര്‍ക്കും നീ താക്കീത് നല്‍കുവാന്‍ വേണ്ടിയും, സംശയരഹിതമായ സമ്മേളന ദിവസത്തെപ്പറ്റി നീ താക്കീത് നല്‍കുവാന്‍ വേണ്ടിയും. അന്ന് ഒരു വിഭാഗക്കാര്‍ സ്വര്‍ഗത്തിലായിരിക്കും. മറ്റൊരു വിഭാഗക്കാര്‍ കത്തിജ്വലിക്കുന്ന നരകത്തിലും.
____________________
2) നഗരങ്ങളുടെ മാതാവ് അഥവാ മാതൃനഗരി എന്നത്രെ 'ഉമ്മുല്‍ ഖുറാ' എന്ന വാക്കിന്റെ അര്‍ത്ഥം. ലോകത്തിന്റെ മുഴുവന്‍ സാംസ്‌കാരിക ആസ്ഥാനമെന്ന പദവിയിലേക്ക് ഈ വചനം മക്കാനഗരിയെ ഉയര്‍ത്തുന്നു.


الصفحة التالية
Icon