വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത തന്‍റെ ദാസന്‍മാര്‍ക്ക് അല്ലാഹു സന്തോഷവാര്‍ത്ത അറിയിക്കുന്നതത്രെ അത്‌. നീ പറയുക: അതിന്‍റെ പേരില്‍ നിങ്ങളോട് ഞാന്‍ യാതൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. അടുത്ത ബന്ധത്തിന്‍റെ പേരിലുള്ള സ്നേഹമല്ലാതെ.(11) വല്ലവനും ഒരു നന്‍മ പ്രവര്‍ത്തിക്കുന്ന പക്ഷം അതിലൂടെ അവന്ന് നാം ഗുണം വര്‍ദ്ധിപ്പിച്ചു കൊടുക്കുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും ഏറ്റവും നന്ദിയുള്ളവനുമാകുന്നു. 
____________________
11) ഏതൊരാളും തന്റെ അടുത്ത ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സ്‌നേഹപൂര്‍വ്വമായ പെരുമാറ്റം ആഗ്രഹിക്കുക സ്വാഭാവികമാണ്. നബി(റ) തിരുമേനിക്ക് അതുപോലും നിഷേധിക്കപ്പെട്ടു. പല ബന്ധുക്കളും ശത്രുത കാണിക്കുകയും മര്‍ദ്ദനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.


الصفحة التالية
Icon