എന്നാല്‍ പിശാച് അവരെ അതില്‍ നിന്ന് വ്യതിചലിപ്പിച്ചു.(9) അവര്‍ ഇരുവരും അനുഭവിച്ചിരുന്നതില്‍ (സൌഭാഗ്യം) നിന്ന് അവരെ പുറം തള്ളുകയും ചെയ്തു. നാം (അവരോട്) പറഞ്ഞു: നിങ്ങള്‍ ഇറങ്ങിപ്പോകൂ.(10) നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക് ശത്രുക്കളാകുന്നു. നിങ്ങള്‍ക്ക് ഭൂമിയില്‍ ഒരു നിശ്ചിത കാലം വരേക്കും വാസസ്ഥലവും ജീവിതവിഭവങ്ങളുമുണ്ടായിരിക്കും.
____________________
9 ആ വൃക്ഷം അനശ്വരത നേടിത്തരുന്നതാണെന്ന് പറഞ്ഞ് പിശാച് ആദം ദമ്പതികളെ പ്രലോഭിപ്പിക്കുകയാണ് ചെയ്തത്. 10 തെറ്റും ശരിയും സത്യവും അസത്യവും വിവേചിച്ചറിഞ്ഞ് ജീവിതം നയിക്കാന്‍ ബാധ്യസ്ഥനായ മനുഷ്യന്‍ ആദ്യമായി നേരിട്ട ജീവിതപരീക്ഷയത്രെ ഇത്. ഗുണകാംക്ഷിയായ ആത്മസുഹൃത്തിന്റെ വേഷത്തില്‍ വരുന്ന സാക്ഷാല്‍ ശത്രുവായ പിശാചിന്റെ കരുത്ത് അവിസ്മരണീയമായ ഒരനുഭവത്തിലൂടെ മനുഷ്യന്‍ ഇവിടെ കണ്ടെത്തുന്നു.