വല്ലവനും ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളില്‍ പെട്ടതാകുന്നു.(15)
____________________
15) നിശ്ചയദാര്‍ഢ്യമുള്ള, സുചിന്തിതമായ തീരുമാനമെടുക്കാന്‍ കഴിവുള്ള വ്യക്തികള്‍ക്ക് മാത്രമേ ക്ഷമയുടെയും വിട്ടുവീഴ്ചയുടെയും മാര്‍ഗം സ്വീകരിക്കാന്‍ കഴിയൂ.