ഞങ്ങളുടെ ദൈവങ്ങളാണോ ഉത്തമം, അതല്ല, അദ്ദേഹമാണോ എന്നവര്‍ പറയുകയും ചെയ്തു. അവര്‍ നിന്‍റെ മുമ്പില്‍ അതെടുത്തു കാണിച്ചത് ഒരു തര്‍ക്കത്തിനായി മാത്രമാണ്.(11) എന്നു തന്നെയല്ല അവര്‍ പിടിവാശിക്കാരായ ഒരു ജനവിഭാഗമാകുന്നു.
____________________
11) 'നിങ്ങളും അല്ലാഹുവിനു പുറമെ നിങ്ങള്‍ ആരാധിക്കുന്നവയും നരകത്തിന്റെ ഇന്ധനമാകുന്നു' (21:98) എന്ന വചനമനുസരിച്ച് തങ്ങളുടെ ദൈവങ്ങള്‍ മാത്രമല്ല ക്രിസ്ത്യാനികളുടെ ആരാധ്യനായ ഈസാ നബി(അ)യും നരകശിക്ഷയ്ക്ക് അവകാശിയാണെന്ന് വരില്ലേ? എന്നായിരുന്നു ബഹുദൈവാരാധകരുടെ കുതര്‍ക്കം. 21:101ല്‍ തന്നെ ഈ ചോദ്യത്തിന്നു മറുപടിയുണ്ട്. തങ്ങള്‍ ആരാധിക്കപ്പെടുന്നത് ഇഷ്ടപ്പെടാത്ത മലക്കുകളോ പ്രവാചകന്മാരോ സജ്ജനങ്ങളോ നരകത്തിലെ ഇന്ധനമാവുകയില്ലെന്ന് ഈ വചനം വ്യക്തമാക്കുന്നു.