മനുഷ്യരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവര്‍ അവരെ ആരാധിച്ചിരുന്നതിനെ അവര്‍ നിഷേധിക്കുന്നവരായിത്തീരുകയും ചെയ്യും.(1)
____________________
1) അല്ലാഹുവല്ലാത്തവരോടുള്ള പ്രാര്‍ത്ഥന അവര്‍ക്കുള്ള ഇബാദത്താണെന്നും അല്ലാഹുവല്ലാത്ത ആരും പ്രാര്‍ത്ഥനയ്ക്ക് ഉത്തരംനല്‍കുകയില്ലെന്നും 5, 6 വചനങ്ങള്‍ വ്യക്തമാക്കുന്നു. മഹാത്മാക്കളെ വിളിച്ച് പ്രാര്‍ഥിക്കുന്നവരോട് ഉയിര്‍ത്തെഴുന്നേല്പിന്റെ നാളില്‍ ആ മഹാത്മാക്കള്‍ സ്‌നേഹം ഭാവിക്കുകയോ അവര്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്യുകയോ ഇല്ലെന്നും നേരെമറിച്ച് ആ ആരാധനയെ അവര്‍ തള്ളിപ്പറയുകയാണുണ്ടാവുകയെന്നും ഈ വചനങ്ങള്‍ നമുക്ക് മനസ്സിലാക്കിത്തരുന്നു.