(നബിയേ,) പറയുക: നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഇത് (ഖുര്‍ആന്‍) അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതായിരിക്കുകയും, എന്നിട്ട് നിങ്ങള്‍ ഇതില്‍ അവിശ്വസിക്കുകയും, ഇതു പോലുള്ളതിന് ഇസ്രായീല്‍ സന്തതികളില്‍ നിന്നുള്ള ഒരു സാക്ഷി സാക്ഷ്യം വഹിക്കുകയും,(2) അങ്ങനെ അയാള്‍ (ഇതില്‍) വിശ്വസിക്കുകയും, നിങ്ങള്‍ അഹംഭാവം നടിക്കുകയുമാണ് ഉണ്ടായിട്ടുള്ളതെങ്കില്‍ (നിങ്ങളുടെ നില എത്ര മോശമായിരിക്കും?) അക്രമകാരികളായ ജനങ്ങളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.
____________________
2) വരാനിരിക്കുന്ന ഒരു പ്രവാചകനെപ്പറ്റി ബൈബിളിലുള്ള പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ യഹൂദ ക്രൈസ്തവ സമുദായങ്ങളില്‍പെട്ട പലരും നബി(സ)യുടെ കാലത്ത് വിശുദ്ധ ഖുര്‍ആനിലും നബി(സ)യുടെ പ്രവാചകത്വത്തിലും വിശ്വാസമര്‍പ്പിക്കുകയുണ്ടായി.