ഒരു പ്രവാചകനും വല്ലതും വഞ്ചിച്ചെടുക്കുക എന്നത് ഉണ്ടാകാവുന്നതല്ല.(27) വല്ലവനും വഞ്ചിച്ചെടുത്താല്‍ താന്‍ വഞ്ചിച്ചെടുത്ത സാധനവുമായി ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവന്‍ വരുന്നതാണ്‌. അനന്തരം ഓരോ വ്യക്തിക്കും താന്‍ സമ്പാദിച്ചുവെച്ചതിന്‍റെ ഫലം പൂര്‍ണ്ണമായി നല്‍കപ്പെടും. അവരോട് ഒരു അനീതിയും കാണിക്കപ്പെടുന്നതല്ല.
____________________
27) ശത്രുക്കള്‍ യുദ്ധരംഗത്ത് വിട്ടേച്ചു പോകുന്ന സ്വത്തുക്കള്‍ മുസ്‌ലിംകള്‍ക്ക് അവകാശപ്പെട്ടതാണ്. അത് എങ്ങനെ വിഭജിക്കണമെന്ന് ഖുര്‍ആനില്‍ വ്യക്തമായ നിര്‍ദേശവുമുണ്ട്. (8:41) എന്നാല്‍ കപട വിശ്വാസികള്‍ അതിന്റെ വിഭജനം റസൂല്‍(സ) നീതിപൂര്‍വ്വമായിട്ടല്ല നടത്തുന്നതെന്ന് ആരോപിക്കുകയുണ്ടായി. അതിനുള്ള മറുപടിയാണ് ഈ ആയത്ത്.


الصفحة التالية
Icon