ആകയാല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍ വെട്ടുക. അങ്ങനെ അവരെ നിങ്ങള്‍ അമര്‍ച്ച ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ അവരെ ശക്തിയായി ബന്ധിക്കുക.(1) എന്നിട്ട് അതിനു ശേഷം (അവരോട്) ദാക്ഷിണ്യം കാണിക്കുകയോ, അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക. യുദ്ധം അതിന്‍റെ ഭാരങ്ങള്‍ ഇറക്കിവെക്കുന്നത് വരെയത്രെ അത്.(2) അതാണ് (യുദ്ധത്തിന്‍റെ) മുറ. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ നേരെ അവന്‍ ശിക്ഷാനടപടി സ്വീകരിക്കുമായിരുന്നു. പക്ഷെ നിങ്ങളില്‍ ചിലരെ മറ്റു ചിലരെ കൊണ്ട് പരീക്ഷിക്കേണ്ടതിനായിട്ടാകുന്നു ഇത്. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരാകട്ടെ അല്ലാഹു അവരുടെ കര്‍മ്മങ്ങള്‍ പാഴാക്കുകയേ ഇല്ല.
____________________
1) ഒന്നുകില്‍ ശത്രുക്കളാല്‍ ഉന്മൂലനം ചെയ്യപ്പെടുക അല്ലെങ്കില്‍ ശത്രുക്കളെ ഉന്മൂലനം ചെയ്യുക-രണ്ടിലൊന്ന് അനിവാര്യമായിത്തീരുന്ന സാഹചര്യത്തിലാണ് റസൂലും സ്വഹാബികളും യുദ്ധത്തിന് ഒരുങ്ങിയത്. ഇത്തരം ഒരു യുദ്ധത്തില്‍ ശത്രുവിനെ അമര്‍ച്ച ചെയ്യുന്നതിനുമുമ്പ് ഏത് വിധം ദാക്ഷിണ്യവും ആത്മഹത്യാപരമായിരിക്കും. ഉന്മൂലന ഭീഷണി നീങ്ങിക്കഴിഞ്ഞാല്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കുകയും, ഉചിതമായ മറ്റു നടപടികള്‍ സ്വീകരിക്കുകയുമാവാം.
2) യുദ്ധഭീഷണി നീങ്ങിയാല്‍ എല്ലാവരുമായി സമാധാനപൂര്‍വം സഹവര്‍ത്തിക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ (60:8) നിര്‍ദേശിക്കുന്നു.