നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ നിനക്ക് നാം അവരെ കാട്ടിത്തരുമായിരുന്നു.(5) അങ്ങനെ അവരുടെ ലക്ഷണം കൊണ്ട് നിനക്ക് അവരെ മനസ്സിലാക്കാമായിരുന്നു. സംസാരശൈലിയിലൂടെയും തീര്‍ച്ചയായും നിനക്ക് അവരെ മനസ്സിലാക്കാവുന്നതാണ്. അല്ലാഹു നിങ്ങളുടെ പ്രവൃത്തികള്‍ അറിയുന്നു.
____________________
5) മുസ്‌ലിം സമൂഹത്തിലെ അംഗങ്ങളായി അഭിനയിക്കുകയും, മനസ്സില്‍ മുസ്‌ലിംകളോട് വിദ്വേഷം പുലര്‍ത്തുകയും ചെയ്തിരുന്ന കപടന്മാരെ സംബന്ധിച്ചാണ് 25-30 വചനങ്ങളില്‍ പരാമര്‍ശിക്കുന്നത്. എക്കാലത്തും ഈ വ്യാജവേഷവുമായി നടക്കാമെന്നായിരുന്നു അവരുടെ മോഹം. എന്നാല്‍ അല്ലാഹു നബി (സ)ക്ക് അവരില്‍ പലരെപ്പറ്റിയും, അവരുടെ ലക്ഷണങ്ങളെപ്പറ്റിയും അറിവ് നല്കിയതിനാല്‍ അവര്‍ക്ക് ഏറെക്കാലം റസൂല്‍ (സ)യെയും സ്വഹാബികളെയും കബളിപ്പിക്കാന്‍ കഴിഞ്ഞില്ല.