സത്യവിശ്വാസികളേ, ഊഹത്തില്‍ മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്‌. നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചുപറയുകയും അരുത്‌. തന്‍റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്‍റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ?(3) എന്നാല്‍ അത് (ശവം തിന്നുന്നത്‌) നിങ്ങള്‍ വെറുക്കുകയാണു ചെയ്യുന്നത്‌. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു. 
____________________
3) പരദൂഷണം ശവം തിന്നുന്നതിന് തുല്യമാണെന്ന് ഈ വചനം സൂചിപ്പിക്കുന്നു. സ്വന്തം സഹോദരന്റെ മൃതദേഹം കടിച്ചുപറിച്ചുതിന്നാന്‍ ഒരാളും ഇഷ്ടപ്പെടുകയില്ലെങ്കില്‍ അത് പോലെത്തന്നെ സ്വസഹോദരന്റെ അഭാവത്തില്‍ അയാള്‍ക്ക് അനിഷ്ടകരമായ കാര്യങ്ങള്‍ പറയുന്നതും അയാള്‍ ഒഴിവാക്കേണ്ടതാണ്.


الصفحة التالية
Icon