അനാഥകളുടെ കാര്യത്തില്‍(2) നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ (മറ്റു) സ്ത്രീകളില്‍ നിന്ന് നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ (അവര്‍ക്കിടയില്‍) നീതിപുലര്‍ത്താനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം (വിവാഹം കഴിക്കുക.) അല്ലെങ്കില്‍ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ (ഭാര്യയെപ്പോലെ സ്വീകരിക്കുക.) നിങ്ങള്‍ അതിരുവിട്ട് പോകാതിരിക്കാന്‍ അതാണ് കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്‌
____________________
2) അനാഥപെണ്‍കുട്ടികളുടെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കുന്നവര്‍ അവരുടെ സ്വത്തിലും സൗന്ദര്യത്തിലും കണ്ണുവെച്ചുകൊണ്ട് അവരെ കല്യാണം കഴിക്കുന്ന സമ്പ്രദായം അറബികള്‍ക്കിടയില്‍ നിലവിലുണ്ടായിരുന്നു. എന്നാല്‍ അവരില്‍ മിക്കവരും ആ 'അനാഥഭാര്യ'മാരോട് നീതി പുലര്‍ത്തിയിരുന്നില്ല. നീതി പുലര്‍ത്താത്ത ഏതു വിവാഹസമ്പ്രദായവും ഇസ്‌ലാമില്‍ നിഷിദ്ധമാണ്.


الصفحة التالية
Icon