അവരുടെ (മുഹാജിറുകളുടെ) വരവിനു മുമ്പായി വാസസ്ഥലവും വിശ്വാസവും സ്വീകരിച്ചുവെച്ചവര്‍ക്കും (അന്‍സാറുകള്‍ക്ക്). തങ്ങളുടെ അടുത്തേക്ക് സ്വദേശം വെടിഞ്ഞു വന്നവരെ അവര്‍ സ്നേഹിക്കുന്നു. അവര്‍ക്ക് (മുഹാജിറുകള്‍ക്ക്) നല്‍കപ്പെട്ട ധനം സംബന്ധിച്ചു തങ്ങളുടെ മനസ്സുകളില്‍ ഒരു ആവശ്യവും അവര്‍ (അന്‍സാറുകള്‍) കണ്ടെത്തുന്നുമില്ല.(6) തങ്ങള്‍ക്ക് ദാരിദ്യ്‌രമുണ്ടായാല്‍ പോലും സ്വദേഹങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് അവര്‍ പ്രാധാന്യം നല്‍കുകയും ചെയ്യും. ഏതൊരാള്‍ തന്‍റെ മനസ്സിന്‍റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍.
____________________
6) മക്കയില്‍ നിന്ന് മദീനയില്‍ അഭയാര്‍ഥികളായെത്തിയ മുസ്‌ലിംകള്‍ക്കാണ് 'മുഹാജിറുകള്‍' എന്നുപറയുന്നത്. അവര്‍ക്ക് സംരക്ഷണം നല്‍കി സഹായിച്ച മദീനാ നിവാസികളായ മുസ്‌ലിംകള്‍ക്കാണ് 'അന്‍സാറുകള്‍' എന്നുപറയുന്നത്.
മദീനയിലെ 'ബനുന്നദ്വീര്‍' എന്ന യഹൂദഗോത്രത്തെ തുരത്തിയോടിച്ചപ്പോള്‍ അവര്‍ വിട്ടേച്ചുപോയ സ്വത്തുക്കള്‍ അധികപങ്കും മുഹാജിറുകള്‍ക്കാണ് നബി(സ) നല്കിയത്. അവരുടെ ദാരിദ്ര്യവും മറ്റും പരിഗണിച്ചാണ് അങ്ങനെചെയ്തത്. പ്രസ്തുത സ്വത്തുക്കളുടെ വിഹിതം ലഭിക്കാത്ത അന്‍സാറുകള്‍ക്ക് അതു സംബന്ധമായി യാതൊരു പരാതിയും ഉണ്ടായിരുന്നില്ലെന്ന് ഈ വചനം വ്യക്തമാക്കുന്നു.