മര്‍യമിന്‍റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു:) ഇസ്രായീല്‍ സന്തതികളേ, എനിക്കു മുമ്പുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും, എനിക്ക് ശേഷം വരുന്ന അഹ്മദ് എന്നുപേരുള്ള ഒരു ദൂതനെപ്പറ്റി(1) സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്‍റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍. അങ്ങനെ അദ്ദേഹം വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുത്ത് ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇത് വ്യക്തമായ ജാലവിദ്യയാകുന്നു.
____________________
1) 'അഹ്മദ്' എന്നത് നബി(സ)യുടെ മറ്റൊരു നാമമത്രെ. പുകഴ്ത്തപ്പെട്ടവന്‍ എന്നാണ് അഹ്മദ്, മുഹമ്മദ് എന്നീ ശബ്ദങ്ങളുടെ അര്‍ഥം. യേശുക്രിസ്തുവിന് ശേഷമുള്ള പ്രവാചകനെക്കുറിച്ച് യോഹന്നാന്‍ സുവിശേഷത്തില്‍ പ്രയോഗിച്ചിട്ടുള്ള 'പെരിക്ലിറ്റസ്' എന്ന ഗ്രീക്ക്പദത്തിന്റെ അര്‍ഥവും ഇതുതന്നെയാണ്.