അല്ലാഹുവാകുന്നു ഏഴ് ആകാശങ്ങളും ഭൂമിയില്‍ നിന്ന് അവയ്ക്ക് തുല്യമായതും സൃഷ്ടിച്ചവന്‍.(6) അവയ്ക്കിടയില്‍ (അവന്‍റെ) കല്‍പന ഇറങ്ങുന്നു. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു എന്നും ഏതു വസ്തുവെയും ചൂഴ്ന്ന് അറിയുന്നവനായിരിക്കുന്നു എന്നും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടി.
____________________
6) ഏഴു ആകാശങ്ങള്‍ പോലെ ഏഴു ഭൂമികളും ഉണ്ടെന്നാണ് വ്യാഖ്യാതാക്കള്‍ ഈ വചനത്തിന് വിശദീകരണം നല്കിയിട്ടുള്ളത്. ഇതിന്റെ വിശദാംശങ്ങളെപ്പറ്റി പല ചര്‍ച്ചകളും തഫ്‌സീറുകളില്‍ കാണാമെങ്കിലും ഖണ്ഡിതമായ തെളിവുകളുടെ പിന്‍ബലം അവയ്‌ക്കൊന്നുമില്ല.


الصفحة التالية
Icon