സത്യവിശ്വാസികള്‍ക്ക് ഒരു ഉപമയായി അല്ലാഹു ഫിര്‍ഔന്‍റെ ഭാര്യയെ എടുത്തുകാണിച്ചിരിക്കുന്നു.(7) അവള്‍ പറഞ്ഞ സന്ദര്‍ഭം: എന്‍റെ രക്ഷിതാവേ, എനിക്ക് നീ നിന്‍റെ അടുക്കല്‍ സ്വര്‍ഗത്തില്‍ ഒരു ഭവനം ഉണ്ടാക്കിത്തരികയും, ഫിര്‍ഔനില്‍ നിന്നും അവന്‍റെ പ്രവര്‍ത്തനത്തില്‍ നിന്നും എന്നെ നീ രക്ഷിക്കേണമേ. അക്രമികളായ ജനങ്ങളില്‍ നിന്നും എന്നെ നീ രക്ഷിക്കുകയും ചെയ്യേണമേ.
____________________
7) മൂസാ നബി(അ)യുടെ പ്രതിയോഗിയും നിഷ്ഠൂരനായ സ്വേച്ഛാധിപതിയുമായിരുന്ന ഫിര്‍ഔന്റെ ഭാര്യ (ആസിയ എന്നാണ് വ്യാഖ്യാനഗ്രന്ഥങ്ങളില്‍ അവരുടെ പേര് രേഖപ്പെടുത്തിയിട്ടുള്ളത്) മൂസാ നബി(അ)യുടെ സന്ദേശത്തില്‍ അടിയുറച്ച് വിശ്വസിച്ച ഒരു മഹതിയായിരുന്നു. അവര്‍ സത്യവിശ്വാസം സ്വീകരിച്ച വിവരം മനസ്സിലാക്കിയ ഫിര്‍ഔന്‍ അവരെ ക്രൂരമായി പീഡനങ്ങളേല്‍പ്പിച്ചിരുന്നു.