കണങ്കാല്‍ വെളിവാക്കപ്പെടുന്ന(6) (ഭയങ്കരമായ) ഒരു ദിവസത്തെ നിങ്ങള്‍ ഓര്‍ക്കുക. സുജൂദ് ചെയ്യാന്‍ (അന്ന്‌) അവര്‍ ക്ഷണിക്കപ്പെടും. അപ്പോള്‍ അവര്‍ക്കതിന് സാധിക്കുകയില്ല.
____________________
6) ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഒരു ഹദീസില്‍ ഇപ്രകാരം കാണാം. 'അന്ത്യദിനത്തില്‍ അല്ലഹു തന്റെ കണങ്കാല്‍ വെളിപ്പെടുത്തും. അപ്പോള്‍ സത്യവിശ്വാസികള്‍ അവന് സുജൂദ് ചെയ്യും.എന്നാല്‍ ഇഹലോകത്ത് ജനങ്ങളെ കാണിക്കാന്‍ സുജൂദ് ചെയ്തിരുന്നവര്‍ക്ക് അപ്പോള്‍ സൂജൂദ് ചെയ്യാന്‍ സാധ്യമാവുകയില്ല.' അല്ലാഹുവിന്റെ കണങ്കാല്‍ എന്ന വിവരണത്തിന് സ്വന്തം നിലയില്‍ വ്യാഖ്യാനം നല്‍കാന്‍ നമുക്ക് അവകാശമില്ല.


الصفحة التالية
Icon