(ആകാശത്തിലെ) ചില ഇരിപ്പിടങ്ങളില്‍ ഞങ്ങള്‍ കേള്‍ക്കാന്‍ വേണ്ടി ഇരിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍(2) ആരെങ്കിലും ശ്രദ്ധിച്ചു കേള്‍ക്കുകയാണെങ്കില്‍ കാത്തിരിക്കുന്ന അഗ്നിജ്വാലയെ അവന്ന് കണ്ടെത്താനാവും. എന്നും (അവര്‍ പറഞ്ഞു.)
____________________
2) 'ഇപ്പോള്‍' എന്ന വാക്കിന് ഖുര്‍ആന്‍ അവതരിച്ച് തുടങ്ങിയതിനുശേഷം എന്നാണ് മിക്ക വ്യാഖ്യാതാക്കളും വിശദീകരണം നല്കിയിട്ടുള്ളത്. വിശുദ്ധഖുര്‍ആന്‍ അവതരിപ്പിക്കുന്നതിനു മുമ്പ് ജിന്നുകള്‍ ഉപരിലോകത്ത് നിന്ന് എന്തോ ചിലത് ശ്രദ്ധിച്ചുകേട്ടിരുന്നുവെന്നും പിന്നീട് അവര്‍ക്കത് അസാധ്യമായിത്തീര്‍ന്നുവെന്നും ഈ വചനങ്ങള്‍ വ്യക്താക്കുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ ഖുര്‍ആനില്‍നിന്നോ സ്വഹീഹായ ഹദീസില്‍ നിന്നോ ലഭ്യമല്ല. ആധുനികരും പ്രാചീനരുമായ വ്യാഖ്യാതാക്കള്‍ പലതരം വിശദീകരണങ്ങള്‍ നല്കിയിട്ടുണ്ടെങ്കിലും അവയില്‍ മിക്കതിനും അനിഷേധ്യമായ തെളിവുകളുടെ പിന്‍ബലമില്ല.