അവരുടെ മേല്‍ പച്ച നിറമുള്ള നേര്‍ത്ത പട്ടുവസ്ത്രങ്ങളും കട്ടിയുള്ള പട്ടു വസ്ത്രവും ഉണ്ടായിരിക്കും. വെള്ളിയുടെ വളകളും അവര്‍ക്ക് അണിയിക്കപ്പെടുന്നതാണ്‌. അവര്‍ക്ക് അവരുടെ രക്ഷിതാവ് തികച്ചും ശുദ്ധമായ പാനീയം കുടിക്കാന്‍ കൊടുക്കുന്നതുമാണ്‌.(3) 
____________________
3) സ്വര്‍ഗത്തിലെ അനുഗ്രഹങ്ങള്‍ മനുഷ്യര്‍ക്ക് പരിചിതമായ രീതിയില്‍ വിവരിച്ചാലേ അവര്‍ക്ക് ഗ്രഹിക്കാനാവൂ. എന്നാല്‍ അവ ഈഭൂമിയിലെ അനുഗ്രഹങ്ങള്‍പോലെ പരിമിതവും ശുഷ്‌കവും ക്ഷണികവുമായിരിക്കുമെന്ന് കരുതുന്നത് തെറ്റാണ്. ഭൂമിയിലുള്ളതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരിക്കും സ്വര്‍ഗത്തിലെ സുഖാനുഭവങ്ങള്‍.


الصفحة التالية
Icon