ആകാശം തുറക്കപ്പെടുകയും(2) എന്നിട്ടത് പല കവാടങ്ങളായി തീരുകയും ചെയ്യും.
____________________
2) ആകാശം തുറക്കപ്പെടുക എന്നുപറയുന്നത് ബാഹ്യാകാശത്തുനിന്നുവരുന്ന പദാര്‍ഥപിണ്ഡങ്ങളുടെ പതനത്തില്‍ നിന്നും രശ്മിപ്രസരത്തില്‍ നിന്നും ഭൂമുഖത്തെ സംരക്ഷിക്കുന്ന അന്തരീക്ഷത്തിലെ വ്യവസ്ഥകളില്‍ വിടവുണ്ടാകുന്നതിനെപ്പറ്റിയാകാന്‍ സാധ്യതയുണ്ട്.