മൂസാ നബിക്ക് നാല്‍പത് രാവുകള്‍ നാം നിശ്ചയിക്കുകയും(13) അദ്ദേഹം (അതിന്നായി) പോയ ശേഷം നിങ്ങള്‍ അക്രമമായി ഒരു കാളക്കുട്ടിയെ (ദൈവമായി) സ്വീകരിക്കുകയും ചെയ്ത സന്ദര്‍ഭവും (ഓര്‍ക്കുക).
____________________
13 ദൈവികഗ്രന്ഥം ഏറ്റുവാങ്ങുന്നതിനുവേണ്ടി മൂസാനബി(അ) സീനാ പര്‍വതത്തില്‍ പ്രാര്‍ഥനാ നിരതനായിക്കൊണ്ട് കാത്തിരിക്കാന്‍ കല്പിക്കപ്പെട്ട അവധിയാണ് നാല്പത് ദിവസം. സഹോദരന്‍ ഹാറൂന്‍ നബി(അ)യെയും ഇസ്‌റാഈല്യരെയും താഴ്‌വരയില്‍ നിര്‍ത്തിക്കൊണ്ടാണ് അദ്ദേഹം പര്‍വതത്തിലേക്ക്‌പോയത്. എന്നാല്‍ സ്വര്‍ണനിര്‍മിതമായ ഒരു ശബ്ദമുണ്ടാക്കുന്ന കാളക്കുട്ടിയെ കണ്ടതോടെ മൂസാനബി(അ) പഠിപ്പിച്ച തൗഹീദ് മറന്നുകൊണ്ട് അവര്‍ അതിനെ പൂജിക്കാന്‍ തുടങ്ങുകയാണുണ്ടായത്.