ശത്രുജനതയെ തേടിപ്പിടിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ ദൌര്‍ബല്യം കാണിക്കരുത്. നിങ്ങള്‍ വേദന അനുഭവിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ വേദന അനുഭവിക്കുന്നത് പോലെത്തന്നെ അവരും വേദന അനുഭവിക്കുന്നുണ്ട്.(34) നിങ്ങളാകട്ടെ അവര്‍ക്ക് പ്രതീക്ഷിക്കാനില്ലാത്തത് (അനുഗ്രഹം) അല്ലാഹുവിങ്കല്‍ നിന്ന് പ്രതീക്ഷിക്കുന്നുമുണ്ട്. അല്ലാഹു അറിവുള്ളവനും യുക്തിയുള്ളവനുമാകുന്നു
____________________
34) പരിക്കുകളോ കഷ്ടനഷ്ടങ്ങളോ പറ്റുമെന്ന് കരുതി നിങ്ങള്‍ പ്രത്യാക്രമണത്തില്‍ വീഴ്ച വരുത്തരുത്. നിങ്ങളെപ്പോലെ തന്നെ ശത്രുക്കളും ഇതൊക്കെ അനുഭവിക്കുന്നുണ്ടല്ലോ.