എന്നാല്‍ അവനെ (മനുഷ്യനെ) അവന്‍ പരീക്ഷിക്കുകയും എന്നിട്ടവന്‍റെ ഉപജീവനം ഇടുങ്ങിയതാക്കുകയും ചെയ്താല്‍ അവന്‍ പറയും; എന്‍റെ രക്ഷിതാവ് എന്നെ അപമാനിച്ചിരിക്കുന്നു എന്ന്.(7)
____________________
7) ഐശ്വര്യവും കഷ്ടപ്പാടും ഒരേപോലെ അല്ലാഹുവിന്റെ പരീക്ഷണമാണെന്ന് മനസ്സിലാക്കി ഉചിതമായി പ്രതികരിക്കുകയാണ് ഒരുസത്യവിശ്വാസി ചെയ്യേണ്ടത്. അനുഗ്രഹങ്ങള്‍ കൈവരുമ്പോള്‍ അത് സ്വന്തം മഹത്വത്തിന്റെ ഫലമായി കരുതാതെ അല്ലാഹുവിന്റെ ദാനമായി ഗണിച്ച് നന്ദിപൂര്‍വം പ്രതികരിക്കുകയാണ് മനുഷ്യന്‍ ചെയ്യേണ്ടത്. കഷ്ടപ്പാട് നേരിടുമ്പോള്‍ നിരാശയും വേവലാതിയും കൊണ്ട് മനസ്സ് മടുക്കാതെ ക്ഷമ അവലംബിക്കാനും അവന് കഴിയണം. എന്നാല്‍ മനുഷ്യരില്‍ ബഹുഭൂരിഭാഗവും ഇതിന് വിപരീതമായ നിലപാടാണ് സ്വീകരിക്കുന്നത്.