അവരെ ഞാന്‍ വഴിപിഴപ്പിക്കുകയും വ്യാമോഹിപ്പിക്കുകയും ചെയ്യും. ഞാനവരോട് കല്‍പിക്കുമ്പോള്‍ അവര്‍ കാലികളുടെ കാതുകള്‍ കീറിമുറിക്കും.(35) ഞാനവരോട് കല്‍പിക്കുമ്പോള്‍ അവര്‍ അല്ലാഹുവിന്‍റെ സൃഷ്ടി (പ്രകൃതി) അലങ്കോലപ്പെടുത്തും.(36) വല്ലവനും അല്ലാഹുവിന് പുറമെ പിശാചിനെ രക്ഷാധികാരിയായി സ്വീകരിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ പ്രത്യക്ഷമായ നഷ്ടം പറ്റിയവനാകുന്നു
____________________
35) ചില ദൈവങ്ങള്‍ക്ക് നേര്‍ച്ചയാക്കിയ ഒട്ടകങ്ങളെ തിരിച്ചറിയാന്‍ വേണ്ടി അറബികള്‍ അവയുടെ കാത് കീറി അടയാളം വെക്കുമായിരുന്നു.
36) അല്ലാഹു ഏതു വസ്തുവും സൃഷ്ടിച്ചിട്ടുള്ളത് സന്തുലിതമായ പ്രകൃതിയോടു കൂടിയാണ്. മനുഷ്യജീവിതവും ഈ പ്രകൃതി നിയമങ്ങളുടെ പരിധിയില്‍ വരുന്നു. പ്രകൃതി വ്യവസ്ഥയ്ക്ക് വിരുദ്ധമായ ഏതു പ്രവര്‍ത്തനവും ദോഷഫലങ്ങള്‍ ഉളവാക്കുന്നതും അതുകൊണ്ടു തന്നെ നിഷിദ്ധവുമാണ്. പ്രകൃതി വിരുദ്ധ രതിയുടെയും ലൈംഗിക വൈകൃതങ്ങളുടെയും ദുഷ്ഫലങ്ങള്‍ ഇന്ന് അനിഷേധ്യമായി തെളിഞ്ഞിട്ടുണ്ടല്ലോ.