വേദക്കാരില്‍ ആരും തന്നെ അദ്ദേഹത്തിന്‍റെ (ഈസായുടെ) മരണത്തിനുമുമ്പ് അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി ഉണ്ടാവുകയില്ല.(44) ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ അദ്ദേഹം അവര്‍ക്കെതിരില്‍ സാക്ഷിയാകുകയും ചെയ്യും
____________________
44) ഈ വചനത്തിന് രണ്ടുതരത്തില്‍ വ്യാഖ്യാനം നല്‍കപ്പെട്ടിട്ടുണ്ട്. (1) വേദക്കാരില്‍ ഒരാളും ഈസാ(അ)യുടെ മരണത്തിനു മുമ്പ് അദ്ദേഹത്തില്‍ വിശ്വസിക്കാതിരിക്കുകയില്ല. (2) വേദക്കാരില്‍ ഒരാളും തന്റെ മരണത്തിനു മുമ്പ് ഇൗസാ(അ)യില്‍ വിശ്വസിക്കാതിരിക്കുകയില്ല. ഒന്നാമത്തേതിന്റെ വിശദീകരണം ഇപ്രകാരമാകുന്നു: ഈസാ(അ) വീണ്ടും ഭുമിയില്‍ ഇറങ്ങിവന്നിട്ട് മരിക്കുന്നതിനു മുമ്പായി അക്കാലത്ത് ജീവിച്ചിരിക്കുന്ന വേദക്കാരില്‍ ഒരാള്‍ പോലും അദ്ദേഹത്തില്‍ വിശ്വസിക്കാതിരിക്കില്ല. രണ്ടാമത്തേതിന്റെ വിശദീകരണം; വേദക്കാരില്‍ ഒരാള്‍ പോലും തന്റെ മരണത്തിനു മുമ്പായി - മരണം ആസന്നമായ സമയത്തെങ്കിലും - ഈസാ(അ)യില്‍ വിശ്വസിക്കാതിരിക്കില്ല.


الصفحة التالية
Icon