വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അവര്‍ (മുമ്പ്) കഴിച്ചു പോയതില്‍ കുറ്റമില്ല.(18) അവര്‍ (അല്ലാഹുവെ) സൂക്ഷിക്കുകയും വിശ്വസിക്കുകയും സല്‍പ്രവൃത്തികളില്‍ ഏര്‍പെടുകയും ചെയ്തിട്ടുണ്ടെങ്കില്‍. അതിനു ശേഷവും അവര്‍ സൂക്ഷ്മത പാലിക്കുകയും, നല്ല നിലയില്‍ വര്‍ത്തിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍. സദ്‌വൃത്തരെ അല്ലാഹു ഇഷ്ടപ്പെടുന്നു
____________________
18) പടിപടിയായിട്ടാണ് ഇസ്‌ലാം മദ്യം നിരോധിച്ചത്. സമ്പൂര്‍ണമായി മദ്യം നിരോധിക്കുന്നതിനു മുമ്പ് ഖുര്‍ആന്‍ മദ്യത്തില്‍ അടങ്ങിയിട്ടുളള അധര്‍മത്തെപ്പറ്റി ഉണര്‍ത്തി. ലഹരിയോടെ നമസ്‌കരിക്കാന്‍ പോകുന്നത് നിരോധിച്ചു. 'നിങ്ങള്‍ വിരമിക്കാന്‍ തയ്യാറുണ്ടോ' എന്ന വചനത്തിലൂടെയാണ് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധനം വരുന്നതിനു മുമ്പ് മദ്യപിച്ചു പോയവര്‍ക്ക് കുറ്റബോധം ഉണ്ടാകേണ്ട കാര്യമില്ലെന്ന് ഈ വചനം വ്യക്തമാക്കുന്നു.