ഭൂമിയിലുള്ള ഏതൊരു ജന്തുവും, രണ്ട് ചിറകുകള്‍ കൊണ്ട് പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലെയുള്ള ചില സമൂഹങ്ങള്‍ മാത്രമാകുന്നു.(6) ഗ്രന്ഥത്തില്‍ നാം യാതൊന്നും വീഴ്ച വരുത്തിയിട്ടില്ല. പിന്നീട് തങ്ങളുടെ രക്ഷിതാവിങ്കലേക്ക് അവര്‍ ഒരുമിച്ചുകൂട്ടപ്പെടുന്നതാണ്.(7)
____________________
6) ഓരോ ജന്തുവര്‍ഗത്തിനും അതിന്റെതു മാത്രമായ പല സവിശേഷതകളുമുണ്ട്. അതേപോല വ്യതിരിക്തമായ പല സവിശേഷതകളുമുളള ഒരു വര്‍ഗമാണ് മനുഷ്യന്‍. തന്റെ സവിശേഷപ്രകൃതിയുടെ താല്‍പര്യങ്ങള്‍ നിറവേറ്റാന്‍ മനുഷ്യനെ സഹായിക്കുന്നതത്രെ ദൈവിക മാര്‍ഗദര്‍ശനം.
7) ജന്തുക്കള്‍ക്ക് മരണാനന്തര ജീവിതമുണ്ടോ? ഈ ആയത്ത് അങ്ങനെ സൂചിപ്പിക്കുന്നുണ്ടെന്ന് ചില വ്യാഖ്യാതാക്കള്‍ പറഞ്ഞിട്ടുണ്ട്. ജന്തുക്കള്‍ ഉയിര്‍ത്തെഴുനേല്‍പിക്കപ്പെടുമെന്ന് വ്യക്തമാക്കുന്ന ചില ഹദീസുകളുമുണ്ട്.