(നബിയേ,) പറയുക: നിങ്ങളൊന്ന് പറഞ്ഞുതരൂ; അല്ലാഹുവിന്‍റെ ശിക്ഷ നിങ്ങള്‍ക്ക് വന്നുഭവിച്ചാല്‍, അല്ലെങ്കില്‍ അന്ത്യസമയം നിങ്ങള്‍ക്ക് വന്നെത്തിയാല്‍ അല്ലാഹുവല്ലാത്തവരെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുമോ?(8) (പറയൂ;) നിങ്ങള്‍ സത്യസന്ധരാണെങ്കില്‍
____________________
8) ലോകത്തെവിടെയുമുണ്ടായിരുന്ന ബഹുദൈവാരാധകരില്‍ ബഹുഭൂരിഭാഗവും ഏകനായ സ്രഷ്ടാവില്‍ വിശ്വസിക്കുന്നവരായിരുന്നു. ഇന്നൂം സ്ഥിതി അങ്ങനെ തന്നെ. പക്ഷെ ആരാധനയുടെ (പ്രാര്‍ത്ഥനയാണല്ലോ ആരാധനയുടെ കാതലായ ഭാഗം) കാര്യം വരുമ്പോള്‍ പ്രപഞ്ചനാഥനു പുറമെ പലരെയും അവര്‍ തേടിപ്പോകുമായിരുന്നു. ദൈവസാമീപ്യം സിദ്ധിച്ച പുണ്യവാളന്‍മാരോട് (അവരുടെ പ്രതിമകള്‍ പ്രതിഷ്ഠിച്ചുകൊണ്ടും അല്ലാതെയും) പ്രാര്‍ത്ഥിക്കുക എന്നതായിരുന്നു അവര്‍ നടത്തിയിരുന്ന ബഹുദൈവാരാധനയുടെ പ്രധാന രൂപം. എന്നാല്‍ അത്യന്തം ഗുരുതരമായ വിപത്തുകള്‍ അഭിമുഖീകരിക്കുമ്പോള്‍ സൃഷ്ടികളെയെല്ലാം വിട്ട് സ്രഷ്ടാവില്‍ അഭയം പ്രാപിക്കുമായിരുന്നു അവര്‍. എന്നാല്‍ ഇന്ന് പടച്ചതമ്പുരാനില്‍ വിശ്വസിക്കുന്നവരില്‍ ചിലര്‍ നിര്‍ണായകഘട്ടങ്ങളില്‍ പോലും പരേതാത്മാക്കളോടാണ് പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നത്. അവരുടെ സ്ഥിതി എത്ര പരിതാപകരം.


الصفحة التالية
Icon