പറയുക: അല്ലാഹുവിന്‍റെ ഖജനാവുകള്‍ എന്‍റെ പക്കലുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നില്ല. അദൃശ്യകാര്യം ഞാന്‍ അറിയുകയുമില്ല. ഞാന്‍ ഒരു മലക്കാണ് എന്നും നിങ്ങളോട് പറയുന്നില്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെയല്ലാതെ ഞാന്‍ പിന്തുടരുന്നില്ല. പറയുക: അന്ധനും കാഴ്ചയുള്ളവനും സമമാകുമോ?(11) നിങ്ങളെന്താണ് ചിന്തിച്ച് നോക്കാത്തത്‌?
____________________
11) നബി(സ)യുടെ ശത്രുക്കളുടെ ദൈവസങ്കല്‍പങ്ങളും അദ്ദേഹത്തിനെതിരില്‍ അവര്‍ ഉന്നയിക്കുന്ന ആരോപണങ്ങളുമൊക്കെ അന്ധമായ ഊഹങ്ങളില്‍ അധിഷ്ഠിതമാണ്. അവര്‍ ഇക്കാര്യത്തില്‍ അന്ധരാണ്. നബി(സ) സംസാരിക്കുന്നത് ദിവ്യബോധനത്തില്‍ നിന്ന് ഉത്ഭൂതമായ തെളിഞ്ഞ കാഴ്ചപ്പാടോടു കൂടിയാണ്.


الصفحة التالية
Icon